ipms header
ipms header
ആതവനാട്
ഗ്രാമ പഞ്ചായത്ത് -IPMS
IPMS
Intelligent Property Management System

ആധവനാട് പഞ്ചായത്തിന്റെ സ്പേഷ്യൽ ലൊക്കേഷനിലൂടെ കാണാനും ആസ്തികൾ തിരിച്ചറിയാനും സ്പേഷ്യൽ ഘടകം സജ്ജമാക്കുന്ന ഒരു വെബ്-അധിഷ്ഠിത ആപ്ലിക്കേഷനാണ് ഇൻറഗ്രേറ്റഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം. വെബ് വെബ് പോർട്ടലിൽ ഡാറ്റ ദൃശ്യവൽക്കരിച്ച് ട്രെൻഡുകൾ വിശകലനം ചെയ്യാൻ ഇത് സഹായിക്കുന്നു.

ആസ്തികളെക്കുറിച്ചുള്ള വിവരങ്ങൾ ദൃശ്യവത്കരിക്കുകയും അതിന്റെ ഗുണവിശേഷതകൾ ഒറ്റ പ്ലാറ്റ്ഫോമിൽ സൂക്ഷിക്കുകയും ചെയ്യാം. ലൊക്കേഷന്റെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ലഭിക്കാൻ ഈ സിസ്റ്റം സഹായിക്കുന്നു, ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിലൂടെ അസറ്റിന്റെ വിശദാംശങ്ങൾ കാണാനും ഇത് വഴി സാധിക്കുന്നു

വെബ്പോർട്ടലിലേക്കു പ്രവേശിക്കാൻ ലോഗിൻ ചെയ്യുക

1
ആതവനാടിന്റെ
ചരിത്രം

മലപ്പുറം ജില്ലയിലെ, തിരൂര്‍ താലൂക്കില്‍, കുറ്റിപ്പുറം ബ്ളോക്കിലാണ് ആതവനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആതവനാട്, കുറുമ്പത്തൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആതവനാട് ഗ്രാമപഞ്ചായത്തിനു 26.77 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കല്‍പകഞ്ചേരി, മാറാക്കര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മാറാക്കര, വളാഞ്ചേരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറ്റിപ്പുറം, വളാഞ്ചേരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തിരുനാവായ, കല്‍പകഞ്ചേരി പഞ്ചായത്തുകളുമാണ്.

16-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ വന്നരിയില്‍ നിന്നും വരികയും വെട്ടത്തുരാജാവില്‍ നിന്നും മേല്‍ക്കോയ്മ ലഭിക്കുകയും ചെയ്ത ആഴ്വാഞ്ചേരി തമ്പ്രാക്കന്‍മാര്‍ പിന്നീട് ഈ പ്രദേശത്തിന്റെ ഉടമസ്ഥരായി മാറി. രാജാക്കന്‍മാരെപ്പോലും അരിയിട്ടു വാഴിക്കാന്‍ അവര്‍ക്ക് അധികാരമുണ്ടായിരുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാഴുന്ന നാട് എന്ന വിശേഷണം ആതവനാടായി പരിണമിച്ചു എന്ന ഐതിഹ്യം പ്രസിദ്ധമാണ്. പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട ധാരാളം ഐതിഹ്യകഥകള്‍ ആതവനാടിനുണ്ട്.

അതിലൊന്ന് കുറുമ്പത്തൂരിലെ പാക്കച്ചിറ പാക്കനാരുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം തപസ്സനുഷ്ഠിച്ചിരുന്നത് എന്നു പറയപ്പെടുന്ന മനോഹരമായ ഒരു ഗുഹ ഇവിടെയുണ്ട്. കുന്നിന്‍ പ്രദേശങ്ങളും ഉയര്‍ന്ന സമതലങ്ങളും നിറഞ്ഞതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. പഞ്ചായത്തിന്റെ തെക്കേയറ്റത്തു നിന്ന് ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയായി നിളാ നദി ഒഴുകുന്നു. ഈ പഞ്ചായത്തിലെ ആറോളം വാര്‍ഡുകളിലൂടെ, 17-ാം നമ്പര്‍ ദേശീയപാത കടന്നുപോകുന്നു. മലപ്പുറം ജില്ലയുടെ ഏതാണ്ട് തെക്കുപടിഞ്ഞാറായാണ് ആതവനാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1961 നവംബര്‍ ഒന്നിനാണ് ആതവനാട് ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. ഇടനാട് ഭൂപ്രകൃതിവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആതവനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനവിളകള്‍ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, റബ്ബര്‍ എന്നിവയാണ്.

2
പൊതു വിവരങ്ങൾ
2001 ലെ സെൻസസ് കണക്കനുസരിച്
ipms price img
സാക്ഷരത
 • സ്ത്രീ : പുരുഷ അനുപാതം :1079
 • മൊത്തം സാക്ഷരത :85.14
 • സാക്ഷരത (പുരുഷന്‍മാര്‍ ):89.22
 • സാക്ഷരത (സ്ത്രീകള്‍ ):81.06
ipms price img
ജില്ല :മലപ്പുറം
 • ജില്ല : മലപ്പുറം
 • ബ്ളോക്ക്:കുറ്റിപ്പുറം
 • വിസ്തീര്‍ണ്ണം:26.77 ച.കി.മീ
 • വാര്‍ഡുകളുടെ എണ്ണം:22
ipms price img
ജനസംഖ്യ
 • ജനസംഖ്യ :30707
 • പുരുഷന്‍മാര്‍:14771
 • സ്ത്രീകള്‍:15936
 • ജനസാന്ദ്രത:1147
3
ipms work
സേവനങ്ങള്‍
 • ജനന രജിസ്ട്രേഷന്‍
 • ജനന രജിസ്ററില്‍ പേരു ചേര്‍ക്കല്‍>
 • മരണ രജിസ്ട്രേഷന്‍
 • ജനനം/മരണം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
 • ജനന/മരണ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്
 • ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (ജനനക്രമ സര്‍ട്ടിഫിക്കറ്റ്)
 • നോണ്‍ അവെയ്ലബിലിറ്റി സര്‍ട്ടിഫിക്കറ്റ്
 • വിവാഹരജിസ്ട്രേഷന്‍ (ഹിന്ദു വിവാഹങ്ങള്‍ )
 • വിവാഹം താമസിച്ചു രജിസ്റര്‍ ചെയ്യല്‍
 • വിവാഹ രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
 • വിവാഹം താമസിച്ചു രജിസ്ട്രേഷന്‍ (പൊതുവിവാഹ ചട്ടപ്രകാരം)
 • വാര്‍ദ്ധക്യകാല പെന്‍ഷന്‍
 • അഗതി പെന്‍ഷന്‍ (വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും)
 • വികലാംഗപെന്‍ഷന്‍ (വികലാംഗര്‍ ‍, അംഗവൈകല്യം സംവിച്ചവര്‍ ‍, ബുദ്ധിമാന്ദ്യം സംഭവിച്ചര്‍ ‍, ബധിരര്‍ ‍, മൂകര്‍ , അന്ധര്‍ തുടങ്ങിയവര്‍ക്ക്)
 • കര്‍ഷക തൊഴിലാളി പെന്‍ഷന്‍
4
വിലാസം

ആതവനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് കരിപ്പോള് , കരിപ്പോള് പി.ഒ വളാഞ്ചേരി വഴി, മലപ്പുറം ജില്ല. പിന്:676552 , ഫോണ്:0494-2 615 615

Athavanad Gram Panchayat Office Krippol , Karippol P.O Valanchery Via, Malappuram Dt Pin:676552, Phone:0494-2615 615 Secretary Phone : 9496 0478 95 President Phone : 9496 0478 94 E-mail Address: [email protected]gmail.com

Google Maps